റെഡ് കാർഡും പെനാൾട്ടിയും, ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സിന് തിരിച്ചടി

Newsroom

Picsart 24 03 12 19 44 41 810
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ സൂപ്പർ ലീഗ് ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽ 1-1 എന്ന സമനിലയിൽ നിൽക്കുന്നു. ഇന്ന് കൊച്ചിയിൽ വച്ച് നടക്കുന്ന മത്സരത്തിൽ മികച്ച രീതിയിലാണ് കേരള ബ്ലാസ്റ്റേഴ്സ് കളിച്ചത്. തുടക്കത്തിൽ ഈസ്റ്റ് ബംഗാൾ ചില അവസരങ്ങൾ സൃഷ്ടിച്ചുവെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് പെട്ടെന്ന് തന്നെ താളം കണ്ടെത്തി.

കേരള ബ്ലാസ്റ്റേഴ്സ് 23 10 01 22 45 35 043

അവരുടെ ആദ്യ ഗോൾ വന്നത് ലിത്വാനിയൻ താരം ഫെഡോർ ചേർണിച്ചിലൂടെയായിരുന്നു. ഇരുപത്തിമൂന്നാം മിനിറ്റിൽ ഈസ്റ്റ് ബംഗാൾ ഡിഫൻസിന്റെ ഒരു പിഴവ് മുതലാക്കിയായിരുന്നു ചേർന്നിച്ച് ഗോൾ നേടിയത്. താരത്തിന്റെ കേരള ബ്ലാസ്റ്റേഴ്സ് കരിയറിലെ രണ്ടാമത്തെ ഗോൾ ആണിത്.

ആദ്യ പകുതിയുടെ അവസാനം ജീക്സൺ ചുവപ്പ് കാർഡ് വാങ്ങി പുറത്തായത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. പിന്നാലെ കരൺജിത് വഴങ്ങിയ പെനാൽട്ടി ലക്ഷ്യത്തിൽ എത്തിച്ച് ക്രെസ്പോ ഈസ്റ്റ് ബംഗാളിനെ ഒപ്പം എത്തിച്ചു.

കേരള ബ്ലാസ്റ്റേഴ്സിന്റെ ലീഗ് ഘട്ടത്തിലെ അവസാന ഹോം മത്സരം ആണിത്. അതുകൊണ്ടുതന്നെ ഇന്ന് വിജയത്തോടെ അവസാനിപ്പിക്കാൻ ആകും കേരള ബ്ലാസ്റ്റേഴ്സ് ആഗ്രഹിക്കുന്നത്.