ജലജ് സക്സേനയ്ക്ക് 7 വിക്കറ്റ്, ബംഗാളിനെ വിറപ്പിച്ച് കേരളം

Newsroom

രഞ്ജി ട്രോഫിയിൽ കേരളം ബംഗാളിനെ വിറപ്പിക്കുന്നു. ജലജ് സക്സേനയുടെ തകർപ്പൻ ബൗളിംഗിന്റെ മികവിൽ കേരളം ആദ്യ ഇന്നിംഗ്സ് ലീഡിലേക്ക് അടുക്കുകയാണ്‌. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ബംഗാൾ 172/8 എന്ന നിലയിലാണ്. കേരളത്തിന്റെ ആദ്യ ഇന്നിങ്സ് സ്കോറായ 363ന് 191 റൺസ് അകലെയാണ് ബംഗാൾ നിൽക്കുന്നത്.

കേരള 24 02 10 17 47 45 175

ജലജ് സക്സേനയാണ് ഇന്ന് കേരളം എടുത്ത എട്ടു വിക്കറ്റിൽ ഏഴും നേടിയത്. 20 ഓവർ എറിഞ്ഞ ജലജ് സക്സേന 67 റൺസ് വഴങ്ങിയാണ് 7 വിക്കറ്റ് എടുത്തത്. നിധീഷ് ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ ആദ്യ ഇന്നിംഗ്സിൽ സച്ചിൻ ബേബിയും അക്ഷയ് ചന്ദ്രനും നേടുയ സെഞ്ച്വറികളുടെ ബലത്തിൽ ആയിരുന്നു കേരളം 363 റൺസ് എടുത്തത്‌. സച്ചിൻ ബേബി 124 റൺസും അക്ഷയ് 106 റൺസും നേടി.