പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ സമനിലയിൽ പിരിഞ്ഞു നോട്ടിങ്ഹാം ഫോറസ്റ്റും ബ്രെന്റ്ഫോർഡും. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം നിക്കോ ഡോമിഗ്വെസ് നോട്ടിങ്ഹാമിന് വേണ്ടിയും നോർഗാർഡ് ബ്രെന്റ്ഫോർഡിന് വേണ്ടിയും വല കുലുക്കിയ മത്സരത്തിൽ ടീമുകൾ പോയിന്റ് പങ്കു വെച്ചു. ആളെണ്ണം പത്തു പേരിലേക്ക് ചുരുങ്ങിയിട്ടും തോൽവി വഴങ്ങാതെ രക്ഷപ്പെടാൻ നോട്ടിങ്ഹാമിനായി.
പത്താം മിനിറ്റിൽ തന്നെ അവോനിയി പന്ത് വലയിൽ എത്തിച്ചെങ്കിലും സൈഡ് റഫറിയുടെ കൊടി ഉയർന്നു കഴിഞ്ഞിരുന്നു. ആദ്യ പകുതിയിൽ കാര്യമായ അവസരങ്ങൾ പിറന്നില്ല. ഇഞ്ചുറി ടൈമിൽ ബ്രെന്റ്ഫോഡിന്റെ പെനാൽറ്റി അപ്പീലും റഫറി തള്ളി. അൻപതിരണ്ടാം മിനിറ്റിൽ കീപ്പറുടെ പിഴവിൽ നിന്നും നോട്ടിങ്ഹാം ഗോൾ വഴങ്ങുന്നതിന് അടുത്തെത്തിയെങ്കിലും ബോളി അവസാന നിമിഷം രക്ഷകനായി. 56ആം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് വാങ്ങി ന്യാഖാതെ പുറത്തു പോയി. രണ്ടു മിനിറ്റിനു ശേഷം ജേൻസന്റെ ഫ്രീകിക്കിൽ നിന്നും നോർഗാർഡ് ബ്രെന്റ്ഫോർഡിന് വേണ്ടി വല കുലുക്കുക കൂടി ചെയ്തതോടെ നോട്ടിങ്ഹാം വിറച്ചു. എന്നാൽ 65ആം മിനിറ്റിൽ ടോഫോളോയുടെ ക്രോസിൽ നിന്നും തകർപ്പൻ ഹെഡർ ഉതിർത്ത് നിക്കോ ഡോമിഗ്വെസ് നോട്ടിങ്ഹാമിനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടു വന്നു. ഇഞ്ചുറി ടൈമിൽ ഒറീജിയുടെ പാസിൽ ക്രിസ് വുഡ് ഗോളിന് അടുതെത്തി. മൗപെയുടെ ഷോട്ട് തടുത്ത് ബോളി ഒരിക്കൽ കൂടി ടീമിന്റെ രക്ഷകൻ ആയി.
Download the Fanport app now!