ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സും ജംഷദ്പൂരും ഒപ്പത്തിനൊപ്പം

Newsroom

Picsart 23 10 01 20 39 23 552
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എൽ പത്താം സീസണിലെ രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷദ്പൂർ എഫ് സിയെ നേരിടുകയാണ്. മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ കളി ഗോൾ രഹിതമായി തുടരുകയാണ്. കാര്യമായി അവസരങ്ങൾ സൃഷ്ടിക്കപ്പെടാത്ത വിരസമായ ആദ്യ പകുതിയാണ് കാണാൻ ആയത്. ഇരു ടീമുകളും ആദ്യ പകുതിയിൽ ഗോൾ കീപ്പർമാരെ പരീക്ഷിച്ചില്ല.

കേരള ബ്ലാസ്റ്റേഴ്സ് 23 10 01 20 39 05 303

കേരള ബ്ലാസ്റ്റേഴ്സ് ആണ് പന്ത് കൂടുതൽ സമയം കൈവശം വെച്ചത്. എന്നാൽ ഇരു ടീമുകൾക്കും ആകെ 2 ഷോട്ട് ഓൺ ടാർഗറ്റ് വീതമെ ആദ്യ പകുതിയിൽ ഉണ്ടായിരുന്നുള്ളൂ. ജംഷദ്പൂർ എഫ് സി താരം ഇമ്രാൻ ഖാൻ പരിക്ക് കാരണം ആദ്യ പകുതിയിൽ കളം വിടേണ്ടി വന്നു.

40ആം മിനുട്ടിൽ ലൂണയുടെ ഒരു നല്ല ക്രോസ് ഗോൾ പോസ്റ്റിനുരുമ്മിയാണ് പുറത്ത് പോയത്‌. ഇതായിരുന്നു ആദ്യ പകുതിയിൽ ഗോളിനോട് ഏറ്റവും അടുത്തു വന്ന നിമിഷം.