നെറ്റ്സിൽ വിക്കറ്റ് കീപ്പ് ചെയ്ത് കെ എൽ രാഹുൽ, പാകിസ്താനെതിരെ കളിക്കാൻ സാധ്യത

Newsroom

നാളെ ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരായ സൂപ്പർ 4 മത്സരത്തിൽ കെ എൽ രാഹുൽ കളിക്കാൻ സാധ്യത. മത്സരത്തിന് മുന്നടിയായി 45 മിനിറ്റ് നേരം താരം ഇന്നലെ നെറ്റ്സിൽ കീപ്പിംഗ് നടത്തി. ഇത് രാഹുൽ ആദ്യ ഇലവനിലേക്ക് തിരികെ വരുന്നതിന്റെ സൂചനകൾ ആണ് നൽകുന്നത്. രാഹുൽ ടീമിലേക്ക് എത്തുക ആർക്ക് പകരമാകും എന്നാണ് ഏവരും ഉറ്റു നോക്കുന്നത്.

Picsart 23 09 09 09 48 35 298

മികച്ച ഫോമിലുള്ള ഇഷൻ കിഷനെ മാറ്റി രാഹുലിനെ ഇറക്കിയാൽ അത് വലിയ വിമർശനങ്ങൾ ഉയർത്തും. ശ്രേയസ് അയ്യറിനെ മാറ്റി രാഹുലിനെ ടീമിൽ ഉൾപ്പെടുത്തണം എന്നാണ് ക്രിക്കറ്റ് നിരീക്ഷകർ പറയുന്നത്.ഈ വർഷം മാർച്ചിൽ ചെന്നൈയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു രാഹുലിന്റെ അവസാന ഏകദിന മത്സരം. അതിനു ശേഷം പരിക്ക് കാരണം മാസങ്ങളോളമാണ് രാഹുൽ പുറത്ത് ഇരിക്കേണ്ടി വന്നത്.