പാകിസ്താന്റെ ബൗളിംഗിന് എതിരെ ആക്രമിച്ചു കളിക്കുക ആർക്കും എളുപ്പമല്ല എന്ന് ഗവാസ്കർ

Newsroom

ഏറ്റവും മികച്ച ന്യൂ ബോൾ അറ്റാക്ക് ഇപ്പോൾ ഉള്ളത് പാകിസ്താനാണ് എന്ന് ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗവാസ്‌കർ. ഈ ഏഷ്യാ കപ്പിൽ ഇതുവരെ പാക്കിസ്ഥാന്റെ പേസ് ത്രയങ്ങളായ ഷഹീൻ ഷാ അഫ്രീദിയും നസീം ഷായും ഏഴ് വിക്കറ്റ് വീതവും, ഹാരിസ് റൗഫ് 9 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്‌.

പാകിസ്താൻ 23 09 07 23 19 21 446

“ഒരു ഘട്ടത്തിൽ ഓസ്‌ട്രേലിയയും പാകിസ്ഥാനും ക്രിക്കറ്റിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും പങ്കിട്ടിരുന്നു, കാരണം ഇവർക്ക് രണ്ടു പേർക്കും എല്ലായ്പ്പോഴും മികച്ച ന്യൂ-ബോൾ ബൗളർമാർ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ക്രിക്കറ്റിൽ ഏറ്റവും മാരകമായ ന്യൂബോൾ ആക്രമണം പാകിസ്താന്റേതാണ്” ഗവാസ്‌കർ പറഞ്ഞു.

“അവർക്ക് റൈറ്റ് സീമേഴ്സും, എഫ്റ്റ് സീമേഴ്സും ഉണ്ട്. അവർക്ക് നല്ല വേഗത്തിൽ പന്ത് ഇരുവശത്തേക്കും സ്വിങ് ചെയ്യിക്കാൻ കഴിയും. അതിനാൽ, ഒരു ബാറ്റിംഗിനും അവർക്കെതിരെ ആക്രമണം നടത്തുന്നത് എളുപ്പമല്ല, ”ഗവാസ്‌കർ പറഞ്ഞു.