ചെന്നൈയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിലെ തങ്ങളുടെ രണ്ടാം ഗ്രൂപ്പ് മത്സരത്തിൽ ജപ്പാനോട് ഇന്ത്യ 1-1ന്റെ സമനില വഴങ്ങി. ഒരുപാട് അവസരങ്ങൾ നഷ്ടപ്പെടുത്തിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. മത്സരത്തിൽ ആകെ 16 പെനാൽറ്റി കോർണറുകൾ ലഭിച്ഛു എങ്കിലും ഇന്ത്യക്ക് ആകെ ഒന്ന് മാത്രമേ ഗോളാക്കി മാറ്റാൻ കഴിഞ്ഞുള്ളൂ. ആദ്യ മത്സരത്തിൽ ഇന്ത്യ ചൈനയെ 7-2 തോൽപ്പിച്ചിരുന്നു.
മത്സരത്തിന്റെ ആദ്യ പാദത്തിൽ എട്ട് പെനാൽറ്റി കോർണറുകൾ ഇന്ത്യക്ക് ലഭിച്ചു. രണ്ടാം പാദത്തിൽ ജപ്പാന്റെ കെൻ നാഗയോഷി 28-ാം മിനിറ്റിൽ നേടിയ ഗോളിൽ ജപ്പാൻ ലീഡ് എടുത്തു. 43-ാം മിനിറ്റിൽ ഹർമൻപ്രീത് സിംഗ് പെനാൽറ്റി കോർണർ ഗോളാക്കി മാറ്റി ഇന്ത്യക്ക് സമനില നൽകി. ഇന്ത്യ വിജയ ഗോളിനായി ആക്രമിച്ചു കളിച്ചു എങ്കിലു. ജപ്പാന്റെ പ്രതിരോധം ശക്തമായി തുടർന്നത് കാരണം ഇന്ത്യക്ക് സമനിലയിൽ തൃപ്തിപ്പെടേണ്ടി വന്നു.