എൽസിഞ്ഞോ എന്നറിയപ്പെടുന്ന ബ്രസീലിയൻ താരം എൽസൺ ജോസ് ഡയസ് ജൂനിയറിനെ ജംഷദ്പൂർ എഫ് സി സ്വന്തമാക്കി. 2023-24 സീസണിന് മുന്നോടിയായി ഒരു വർഷത്തെ കരാറിൽ ആണ് താരം ജംഷഡ്പൂർ എഫ്സിയിൽ എത്തുന്നത്.
എൽസിഞ്ഞോ, മെക്സിക്കൻ ടീമായ എഫ്സി ജുവാരസിൽ തിളങ്ങിയിട്ടുള്ള താരമാണ്. അവിടെ അദ്ദേഹം ആകെ 136 മത്സരങ്ങൾ കളിച്ചു, കൂടാതെ തന്റെ ടീമിനായി 10 ഗോളുകളും നേടി. ഒരു ഡിഫൻസീവ് മിഡ്ഫീൽഡറായും സെൻട്രൽ ഡിഫൻഡറായും പ്രവർത്തിക്കാൻ ബ്രസീലിയൻ താരത്തിനാകും.
“ജംഷഡ്പൂർ എഫ്സിയിൽ ചേരാനുള്ള മികച്ച അവസരമായാണ് ഞാൻ ഇതിനെ കാണുന്നത്,” എൽസിഞ്ഞോ പറഞ്ഞു.
Hey Jamshedpur, we found our next Man of Steel! 👨💻🧐
Elsinho is bringing some Samba to the Steel City very soon! 🇧🇷👏🏼#JoharElsinho #JamKeKhelo pic.twitter.com/4SnL5zLfIL
— Jamshedpur FC (@JamshedpurFC) July 29, 2023
“ക്ലബ് മുമ്പ് ഐഎസ്എൽ ഷീൽഡ് നേടിയിട്ടുണ്ട്, കൂടാതെ മികച്ച പരിശീലകനുമായി ശക്തമായ ഒരു ടീമിനെ കെട്ടിപ്പടുക്കുകയാണ്. ഇത് എന്റെ കരിയറിലെ മികച്ച നീക്കമാണെന്ന് ഞാൻ വിശ്വസിക്കുന്നു, ജംഷഡ്പൂരിലെ എല്ലാ ആരാധകരുടെയും മുന്നിൽ വന്ന് കളിക്കാൻ എനിക്ക് കാത്തിരിക്കാനാവില്ല. ഒരു സ്ക്വാഡെന്ന നിലയിൽ ഒരുമിച്ച് നിന്നാൽ നമുക്ക് വലിയ വിജയം നേടാനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.” അദ്ദേഹം പറഞ്ഞു