ഐലീഗ് മൂന്നാം ഡിവിഷനിൽ കേരള യുണൈറ്റഡ് കളിക്കും

Newsroom

Picsart 23 07 29 19 44 58 687
Download the Fanport app now!
Appstore Badge
Google Play Badge 1

ഐലീഗ് മൂന്നാം ഡിവിഷൻ (നാലാം ടയർ) ഉദ്ഘാടന സീസണിൽ കേരള യുണൈറ്റഡ് കളിക്കും. കേരളത്തിന്റെ പ്രതിനിധിയായി കേരള യുണൈറ്റഡ് എഫ്‌സിയെ ശുപാർശ ചെയ്യുന്നതായി കേരള ഫുട്‌ബോൾ അസോസിയേഷൻ (കെഎഫ്‌എ) ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കേരള പ്രീമിയർ ലീഗ് കിരീടം നേടിയതാണ് കേരള യുണൈറ്റഡ് എഫ്‌സിക്ക് മൂന്നാം ഡിവിഷനിൽ കളിക്കാൻ യോഗ്യത ലഭിക്കാൻ കാരണം.

Picsart 23 07 29 19 44 10 621

പുതിയ ഡിവിഷന്റെ ഫോർമാറ്റ് എങ്ങനെ ആണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. 2020ൽ ആയിരുന്നു ക്വാർട്സ് ക്ലബ് കേരള യുണൈറ്റഡ് എന്ന പേരിൽ റീബ്രാൻഡ് ചെയ്യപ്പെട്ടത്‌. പ്രമുഖ ഫുട്ബോൾ ഗ്രൂപ്പായ യുണൈറ്റഡ് ഗ്രൂപ്പാണ് ഇപ്പോൾ കേരള യുണൈറ്റഡിന്റെ ഉടമകൾ.