ബ്രസീൽ ഇനി ഡോൺ കാർലോക്ക് കീഴിൽ, ആഞ്ചലോട്ടി ബ്രസീൽ പരിശീലകൻ ആവും

Wasim Akram

ബ്രസീൽ ദേശീയ ടീമിന്റെ പരിശീലകൻ ആയി ഇതിഹാസ ഇറ്റാലിയൻ പരിശീലകൻ കാർലോ ആഞ്ചലോട്ടി എത്തും. നിലവിലെ തന്റെ റയൽ മാഡ്രിഡ് കരാർ കഴിഞ്ഞ ശേഷം 2024 ജൂൺ മുതൽ ആഞ്ചലോട്ടി ബ്രസീൽ പരിശീലകൻ ആയി സ്ഥാനം ഏറ്റെടുക്കും.

കാർലോ

ബ്രസീൽ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് എഡ്നാൽഡോ ഔദ്യോഗികമായി ആഞ്ചലോട്ടിയുടെ വരവ് പ്രഖ്യാപിച്ചു. 2024 ലെ കോപ്പ അമേരിക്ക ആവും ആഞ്ചലോട്ടി ബ്രസീലിനെ പരിശീലിപ്പിക്കുന്ന ആദ്യ ടൂർണമെന്റ്. 2026 ലോകകപ്പ് തന്നെയാവും ആഞ്ചലോട്ടിയുടെ ലക്ഷ്യം. അതേസമയം റയൽ മാഡ്രിഡ് ആരെ പുതിയ പരിശീലകൻ ആക്കും എന്ന കാര്യം ഇപ്പോൾ വ്യക്തമല്ല.