റയൽ വിടില്ല, അടുത്ത സീസണിൽ ടീമിൽ മാറ്റങ്ങൾ ഉണ്ടാവും : ആൻസലോട്ടി

Nihal Basheer

Updated on:

അടുത്ത സീസണിലും റയൽ മാഡ്രിഡിൽ തന്നെ തുടരുമെന്ന് ആവർത്തിച്ച് ആൻസലോട്ടി. നാളെ സീസണിലെ അവസാന ലാ ലീഗ മത്സരത്തിന് മുന്നോടിയായി മാധ്യമപ്രവർത്തകരെ കാണുകയായിരുന്നു അദ്ദേഹം. റയലിൽ താൻ അതീവ സംതൃപ്തനാണെന്നും ക്ലബ്ബുമായി യാതൊരു പ്രശ്നവും ഇല്ലെന്നും ആൻസലോട്ടി പറഞ്ഞു. അടുത്ത സീസണിൽ കൂടുതൽ മികച്ച പ്രകടനം ആവർത്തിക്കാൻ സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷയർപ്പിച്ചു. “അടുത്ത സീസണിൽ ഇപ്പോഴുള്ളതിൽ നിന്നും പല മാറ്റങ്ങളും ഉള്ള സ്ക്വാഡ് ആവും ടീമിനുണ്ടാവുക. പലരുടെയും കോണ്ട്രാക്ക്റ്റ് സീസണോടെ അവസാനിക്കുകയാണ്”, ആൻസലോട്ടി ചൂണ്ടിക്കാണിച്ചു.
Picsart 23 04 13 15 39 49 319
അതേ സമയം ടീമിലേക്ക് പുതുതായി ആരൊക്കെ എത്തുമെന്ന് അദ്ദേഹം കൃത്യമായ സൂചന നൽകിയില്ല. ഹാരി കെയ്നിന്റെ പേരിൽ അഭ്യുഹങ്ങൾ ഉണ്ടെങ്കിലും കോച്ച് ചോദ്യത്തിൽ നിന്നും ഒഴിഞ്ഞു മാറി. എന്നാൽ ഫ്രാൻ ഗർഷ്യ എത്തിയേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ബ്രാഹീം ഡിയാസിനെ കുറിച്ചും ആൻസലോട്ടി സംസാരിച്ചില്ല. മിലാൻ താരവുമായി മാഡ്രിഡ് ബന്ധപ്പെട്ടതായി വാർത്തകൾ ഉണ്ട്. റയൽ ഇതിഹാസങ്ങൾ ഇവിടെ തന്നെ വിരമിക്കണമെന്നും കരീം ബെൻസിമ ടീമിൽ അടുത്ത സീസണിലും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. നാച്ചോ, സെബയ്യോസ് എന്നിവർ സീസൺ അവസാനിച്ച ശേഷം തങ്ങളുടെ ഭാവി തീരുമാനിക്കും എന്ന് ആൻസലോട്ടി പറഞ്ഞു.