രാഹുലിന് പകരം ജൈസ്വാളായിരുന്നു അനുയോജ്യനായ പകരക്കാരന്‍ – മൈക്കൽ വോൺ

Sports Correspondent

രാഹുലിന് പകരം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടീമിൽ ഉള്‍പ്പെടുത്തേണ്ടത് യശസ്വി ജൈസ്വാളിനെ ആയിരുന്നുവെന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കൽ വോൺ. ബിസിസിഐ ഇഷാന്‍ കിഷനെയാണ് രാഹുലിന് പകരക്കാരനായി പ്രഖ്യാപിച്ചത്. ആര്‍സിബിയ്ക്കെതിരെയുള്ള മത്സരത്തിനിടെ ആണ് ലക്നൗ സൂപ്പര്‍ ജയന്റ്സ് നായകന്‍ ആണ് കെഎൽ രാഹുലിന് പരിക്കേറ്റത്. തുടര്‍ന്ന് താരം ശസ്ത്രക്രിയയ്ക്ക് വിധേയനായി.

ഇഷാന്‍ കിഷനും ഫോം കാണിക്കുന്നുണ്ടെങ്കിലും യശസ്വി ജൈസ്വാളിന്റെ ഡ്രീം റൺ പരിഗണിക്കുമ്പോള്‍ താരത്തിനാകണമായിരുന്നു അവസരം എന്നാണ് വോൺ പറയുന്നത്. തന്റെ ട്വിറ്ററിലാണ് താരം ഇത് കുറിച്ചത്. താനായിരുന്നുവെങ്കിൽ യശസ്വി ജൈസ്വാളിനെ ആയിരിക്കും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലേക്ക് തിരഞ്ഞെടുക്കുക അദ്ദേഹം സൂപ്പര്‍ സ്റ്റാര്‍ ആകുവാനുള്ള താരമാണെന്നും വോൺ കുറിച്ചു.