യുവതാരങ്ങളെ വിശ്വസിച്ച് കേരള ബ്ലാസ്റ്റേഴ്സ്!! നിഹാലിന് പുതിയ കരാർ

Newsroom

Picsart 23 05 12 16 58 59 468
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് യുവതാരം നിഹാൽ സുധീഷിന് പുതിയ കരാർ. ക്ലബിൽ താരം പുതിയ മൂന്ന് വർഷത്തെ കരാർ ആണ് ഒപ്പുവെച്ചത്. ‌ നിഹാൽ സുധീഷ് 2026 വരെ തന്റെ ഭാവി ക്ലബ്ബിന് സമർപ്പിക്കുന്ന പുതിയ കരാറിൽ ഒപ്പുവെച്ചതായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അറിയിച്ചു.

കേരള 23 05 12 16 59 11 592

കേരള ബ്ലാസ്റ്റേഴ്‌സ് യൂത്ത് ടീമിന്റെ അവിഭാജ്യ ഘടകമായിരുന്ന ഈ കൊച്ചിക്കാരൻ കഴിഞ്ഞ വർഷത്തെ ഹീറോ ഐഎസ്എല്ലിനിടെ സീനിയർ ടീമിലും ഇടംപിടിച്ചു. 2015-16 ഹീറോ ഐ‌എസ്‌എൽ സീസണിൽ, കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന്റെ ഒരു ബോൾ ബോയ് ആയി നിഹാൽ ഉണ്ടായിരുന്നു. അവിടെ നിന്നാണ് താരം സീനിയർ ടീം വരെ എത്തിയത്.

നിഹാൽ 2019-20 ഐ-ലീഗ് രണ്ടാം ഡിവിഷനിൽ കെബിഎഫ്‌സി റിസർവ്സ് ടീമിനായി കളിച്ചിരുന്നു‌. 2022ൽ റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെന്റ് ലീഗിലും യുകെയിൽ നടന്ന നെക്സ്റ്റ് ജെൻ കപ്പിലും ക്ലബ്ബിന്റെ റിസർവ് ടീമിനായി കളിച്ചു. അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങൾ പ്രീ-സീസണിൽ സീനിയർ ടീമിനൊപ്പം താരത്തിന് അവസരം ലഭിക്കാൻ കാരണമായി. ഈ സീസണിൽ ഹീറോ ഐഎസ്എൽ, സൂപ്പർ കപ്പ് എന്നിവയിൽ നിഹാൽ 6 മത്സരങ്ങൾ കളിച്ചു