ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് തനിക്കും കുടുംബത്തിനും അസംതൃപ്തരായ ആരാധകരിൽ നിന്ന് വധഭീഷണിയുണ്ടെന്ന് ചെൽസി മാനേജർ ഗ്രഹാം പോട്ടർ വെളിപ്പെടുത്തി. സ്‌കൈ സ്‌പോർട്‌സിനോട് സംസാരിച്ച പോട്ടർ, താനും തന്റെ മക്കളും മരിക്കണമെന്ന് ആഗ്രഹിക്കുന്ന ഇമെയിലുകൾ ലഭിച്ചതായി പറഞ്ഞു.

“എനിക്ക് പിന്തുണ ലഭിച്ചതുപോലെ, ഞാൻ മരിക്കണമെന്നും എന്റെ കുട്ടികൾ മരിക്കണമെന്നും ആഗ്രഹിക്കുന്ന ചില ഇമെയിലുകളും എനിക്കുണ്ടായിരുന്നു, ഇത് സ്വീകരിക്കുന്നത് അത്ര സുഖകരമുള്ള കാര്യനല്ല,” പോട്ടർ പറഞ്ഞു.
പ്രീമിയർ ലീഗിൽ 10-ാം സ്ഥാനത്താണ് ചെൽസി ഇപ്പോൾ ഉള്ളത്. അവസാബ പത്തു മത്സരങ്ങളിൽ ആകെ ഒരു വിജയം മാത്രമെ ചെൽസിയിൽ പോട്ടറിന് ഉള്ളൂ. പോട്ടർ ഇപ്പോൾ കടുത്ത സമ്മർദ്ദത്തിലാണ്.
“ഇത് സുഖകരമല്ല, കുടുംബത്തിനും സുഖകരവുമല്ല. ഞാൻ വിമർശനങ്ങൾ സ്വീകരിക്കുന്നു, ഒരു കളിയിൽ തോറ്റാൽ ആളുകൾ രോഷം കൊള്ളുന്നതും മനസ്സിലാക്കാം. പക്ഷെ ഇതിന് എല്ലാം ഒരു അതിരുണ്ട്. ഇതു പോലുള്ള കാര്യങ്ങളിലൂടെ കടന്നു പോകുന്നത് എളുപ്പമല്ല” പോട്ടർ കൂട്ടിച്ചേർത്തു.














