ബംഗാളിന് 438 റൺസ്, മധ്യ പ്രദേശിന് 2 വിക്കറ്റ് നഷ്ടം

Sports Correspondent

രഞ്ജി ട്രോഫി ആദ്യ സെമിയിൽ ബംഗാള്‍ അതിശക്തമായ നിലയിൽ. ആദ്യ ഇന്നിംഗ്സിൽ ബംഗാള്‍ 438 റൺസ് നേടിയപ്പോള്‍ മധ്യ പ്രദേശ് 56/2 എന്ന നിലയിലാണ്. 17 റൺസുമായി സാരാന്‍ശ് ജെയിനും 4 റൺസും നേടി അനുഭവ് അഗര്‍വാളും ആണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. 23 റൺസ് നേടിയ ഹിമാന്‍ഷു മന്ത്രിയുടെയും 12 റൺസ് നേടിയ യഷ് ദുബേയുടെയും വിക്കറ്റുകളാണ് മധ്യ പ്രദേശിന് നഷ്ടമായത്.

ആദ്യ ദിവസം സുദീപ് ഗരാമി(112), അനുസ്തൂപ് മജൂംദാര്‍ (120) എന്നിവരുടെ ശതകങ്ങളുടെ ബലത്തിൽ ബാറ്റ് വീശിയ സന്ദര്‍ശകര്‍ക്കായി മനോജ് തിവാരി(42), അഭിഷേക് പോറെൽ(51) എന്നിവരാണ് ബാറ്റിംഗിൽ തിളങ്ങിയത്.

മധ്യ പ്രദേശിനായി കുമാര്‍ കാര്‍ത്തികേയ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ അനുഭവ് അഗര്‍വാളും ഗൗരവ് യാദവും രണ്ട് വീതം വിക്കറ്റ് നേടി.