രാജസ്ഥാന്റെ നാല് വിക്കറ്റുകള്‍ വീഴ്ത്തി കേരളം

Sports Correspondent

Updated on:

രഞ്ജി ട്രോഫിയിൽ രാജസ്ഥാനെതിരെ മികച്ച ബൗളിംഗ് പ്രകടനവുമായി കേരളം. മത്സരത്തിന്റെ ആദ്യ ദിവസം ലഞ്ചിന് പിരിയുമ്പോള്‍ രാജസ്ഥാന്റെ നാല് വിക്കറ്റുകള്‍ കേരളം വീഴ്ത്തിയിട്ടുണ്ട്. 112 റൺസാണ് രാജസ്ഥാന്‍ നേടിയിട്ടുള്ളത്.

58 റൺസ് നേടിയ യഷ് കോത്താരിയാണ് രാജസ്ഥാന്റെ ടോപ് സ്കോറര്‍. മഹിപാൽ ലോംറോര്‍ 23 റൺസും നേടി. 12 റൺസുമായി ദീപക് ഹൂഡയും 5 റൺസ് നേടിയ എസ്എഫ് ഖാനുമാണ് ക്രീസിലുള്ളത്.

കേരളത്തിനായി ഫനൂസ്, സിജോമോന്‍, ബേസിൽ തമ്പി, ജലജ് സക്സേന എന്നിവരാണ് വിക്കറ്റ് നേടിയത്.