ഹരിയാനയ്ക്കെതിരെ പൊരുതി നേടിയ വിജയവുമായി സയ്യദ് മുഷ്താഖ് അലിയും കേരളത്തിന്റെ മൂന്നാം വിജയം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഹരിയാന 131 റൺസ് നേടിയപ്പോള്‍ കേരളം 6 പന്ത് അവശേഷിക്കെ 7 വിക്കറ്റ് നഷ്ടത്തിലാണ് വിജയം കരസ്ഥമാക്കിയത്.
15 പന്തിൽ പുറത്താകാതെ 27 റൺസ് നേടിയ അബ്ദുള്‍ ബാസിത്ത് ആണ് കേരളത്തിന്റെ ടോപ് സ്കോറര്‍. രോഹുന് കുന്നുമ്മൽ 26 റൺസും വിഷ്ണു വിനോദ് 25 റൺസും നേടി. കേരള നായകന് സഞ്ജു സാംസണിന് 3 റൺസ് മാത്രമേ നേടാനായുള്ളു. ഹരിയാനയ്ക്കായി രാഹുല്‍ തെവാത്തിയ് 3 വിക്കറ്റ് നേടി. ജയന്ത് യാദവ് 2 വിക്കറ്റും നേടി.
ആദ്യം ബാറ്റ് ചെയ്ത ഹരിയാന 62/6 എന്ന നിലയിലേക്ക് വീണ ശേഷം ഏഴാം വിക്റ്റിൽ 62 റൺസ് നേടിയ ജെജെ യാദവ് എസ്പി കുമാര്‍ കൂട്ടുകെട്ടാണ് ടീമിനെ മാന്യമായ സ്കോറിലേക്ക് എത്തിച്ചത്. ജയന്ത് യാദവ് 39 റൺസും എസ്പി കുമാര്‍ 30 റൺസും നേടി.