ചെന്നെയിനു സമനില സമ്മാനിച്ചു പ്രശാന്ത് മോഹന്റെ ഗോൾ

Jyotish

Img 20221014 222502
Download the Fanport app now!
Appstore Badge
Google Play Badge 1

ഐഎസ്എല്ലിൽ ചെന്നെയിനു സമനില സമ്മാനിച്ചു പ്രശാന്ത് മോഹന്റെ ഗോൾ. അവാസന മിനുട്ടുകളിൽ 10പേരായി ചുരുങ്ങിയിട്ടും ബെംഗളൂരുവിനോട് പൊരുതി ചെന്നൈയിൻ സമനില പിടിച്ചു. ബെംഗളൂരു എഫ്സിക്കായി റോയ് കൃഷ്ണ ഗോളടിച്ചപ്പോൾ പ്രശാന്താണ് ചെന്നൈയിന്റെ ഗോളടിച്ചത്. രണ്ടാം പകുതിയുടെ അവസാനത്തിൽ ചെന്നൈയിന്റെ ഗോൾകീപ്പർ മജുംദാർ ചുവപ്പ് കണ്ട് പുറത്ത് പോയി. എങ്കിലും പൊരുതിയ ചെന്നൈയിൻ ബെംഗളൂരുവിന്റെ അറ്റാക്കിന് പൂട്ടിടുകയായിരുന്നു. ഈ സമനിലയോട് കൂടി ചെന്നൈയിൻ പോയന്റ് നിലയിൽ രണ്ടാമതെത്തി. അതേ സമയം ബ്ലാസ്റ്റേഴ്സിനെ പിന്തള്ളി ബെംഗളൂരു മൂന്നാം സ്ഥാനത്തും നിലയുറപ്പിച്ചു.Img 20221014 222506

 

തുടക്കം മുതൽ തന്നെ അക്രമിച്ച് കളിച്ച ബെംഗളൂരു റോയ് കൃഷ്ണയിലൂടെ ലക്ഷ്യം കണ്ടെത്തുകയായിരുന്നു. എന്നാൽ പ്രശാന്തിലൂടെ ഗോൾ മടക്കാൻ ചെന്നൈയിനായി. രണ്ടാം പകുതിയിൽ ഇരു ടീമുകളിൽ നിന്നും അറ്റാക്കിംഗ് ഫുട്ബോൾ കുറവായിരുന്നെങ്കിലും ഗോൾ കീപ്പർ മജുംദാറിന്റെ ചുവപ്പ് ബെംഗളൂരു എഫ്സിക്ക് അനുകൂലമാണ് കളിയെന്ന് തോന്നിച്ചെങ്കിലും ചെന്നൈയിൻ പ്രതിരോധം ഉറച്ചു നിന്നു. കളിയവസാനിക്കാൻ മുൻപേ ചെന്നൈയിന് സുവർണാവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.