ഇനി തന്റെ താരങ്ങളോട് ഫുട്ബോൾ കളിക്കാനോ ടാക്കിൾ വന്നാലും നിന്ന് കൊണ്ട് കളിക്കാനോ പറയില്ല എന്ന് റോമ പരിശീകൻ ജോസെ മൗറീനോ. ഇന്നലെ അറ്റലാന്റക്ക് എതിരായ മത്സരത്തിൽ സാനിയോളക്ക് ഒരു പെനാൾട്ടി നൽകാത്തതിൽ ജോസെ റഫറിയോട് കയർക്കുകയും അദ്ദേഹത്തിന് ചുവപ്പ് കാർഡ് ലഭിക്കുകയും ചെയ്തിരുന്നു
“വളരെ വ്യക്തമായ പെനാൽറ്റി ആയിരുന്നു അത്. എന്തുകൊണ്ടാണ് പെനാൾട്ടി നൽകാത്തത് എന്ന് ഞാൻ റഫറിയോട് ചോദിച്ചു, സാനിയോളോ വീഴാത്തത് കൊണ്ടാണെന്ന് റഫറി പറഞ്ഞു” ജോസെ തുടർന്നു. “അതിനാൽ ഞാൻ എന്റെ കളിക്കാർക്കുള്ള എന്റെ ഉപദേശം മാറ്റണം, എനിക്ക് അവരോട് പറയണം, നിങ്ങളുടെ കാലിൽ നിൽക്കാൻ ശ്രമിക്കരുത് എന്ന്, ഫുട്ബോൾ കളിക്കരുത്, നീന്തൽക്കുളം എന്ന പോലെ ഡൈവ് ചെയ്യുക, പലരെയും പോലെ ഒരു കോമാളിയാവുക. എന്നാലെ ഈ ലീഗിൽ നിങ്ങൾക്ക് പെനാൽറ്റികൾ സ്വന്തമാവുകയുള്ളൂ. ജോസെ പറഞ്ഞു