ചെൽസിയുടെ തലപ്പത്തേക്ക് പുതിയ സ്പോർട്ടിങ് ഡയറക്ടറെ എത്തിക്കാൻ ടീം ഉടമ ബോഹ്ലി ശ്രമിക്കുന്നു. തിരക്കേറിയ ട്രാൻസ്ഫർ വിൻഡോയും ശേഷം മാനേജർ സ്ഥാനത്തുണ്ടായ സ്ഥാനചലവും അടക്കം കഴിഞ്ഞിരിക്കുകയാണ് ചെൽസി. പുതിയ ഉടമസ്ഥർ എത്തിയ ശേഷം ടീം വിട്ട മറീന ഗ്രാനോവ്സ്കയ, പീറ്റർ ചെക്ക് എന്നിവർക്ക് ശേഷം ടീമിന്റെ ഡയറക്ടർ ചുമതലകളിലേക്ക് മറ്റാരേയും എത്തിച്ചിട്ടില്ല.
ട്രാൻസ്ഫർ വിൻഡോയിലെ കൈമാറ്റങ്ങൾക്ക് എല്ലാം ബോഹ്ലി തന്നെ ആയിരുന്നു ചുക്കാൻ പിടിച്ചത്. സ്റ്റർലിങ്, ഔബമയങ്, കുളിബാലി, ഫോഫാന എന്നിവരെ എത്തിക്കാൻ അദ്ദേഹത്തിനായി. എങ്കിലും ടീമിന്റെ മോശം പ്രകടനവും അഭിപ്രായ വ്യത്യാസങ്ങളും കാരണം ടൂഷലിനെ മാനേജർ സ്ഥാനത്ത് നിന്നും നീക്കേണ്ടിയും വന്നു. അതേ സമയം നിലവിൽ ലീഗിലെ തന്നെ മികച്ച കോച്ചുമാരിൽ ഒരാളായ പൊട്ടറെ തന്നെ എത്തിക്കാൻ കഴിഞ്ഞതും ബോയെഹ്ലിയുടെ നേട്ടമാണ്.
ഏതായാലും ജനുവരി ട്രാൻസ്ഫർ വിൻഡോ തുടങ്ങുന്നതിന് മുൻപ് തന്നെ പുതിയ സ്പോർട്ടിങ് ഡയറക്ടറെ ടീമിൽ എത്തിക്കാൻ ആണ് ബോയെഹ്ലിയുടെ നീക്കം. ഇതോടെ ടീമിന്റെ പൂർണമായ ഭരണക്രമത്തിൽ നിന്നും താൽക്കാലികമായി വിട്ട് നിൽക്കാനും സഹ ഉടമക്ക് ആവും. താര കൈമാറ്റം അടക്കമുള്ള ചുമതകൾ സ്പോർട്ടിങ് ഡയറക്ടറുടെ ചുമലത ആവും. അടുത്തിടെ ലിവർപൂൾ വിട്ട മൈക്കിൾ എഡ്വാർഡ്സ് അടക്കം ചെൽസിയുടെ പരിഗണനയിൽ ഉണ്ടെന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ നൽകുന്ന സൂചന.