“കോഹ്ലി മൂന്നാം നമ്പറിൽ തന്നെ ഇറങ്ങിയാൽ മതി”

വിരാട് കോഹ്ലി കഴിഞ്ഞ മത്സരത്തിൽ ഓപ്പണർ ആയി വന്ന് സെഞ്ച്വറി നേടി എങ്കിലും കോഹ്ലിക്ക് പറ്റിയ പൊസിഷൻ മൂന്നാം നമ്പർ ആണെന്ന് ഇന്ത്യ ടെസ്റ്റ് ബാറ്റർ പൂജാര. അദ്ദേഹം മൂന്നാം നമ്പറിൽ മികച്ച താരമാണെന്ന് ഞാൻ കരുതുന്നു. അത് അദ്ദേഹം തെളിയിച്ചിട്ടുണ്ട്. കെ.എൽ രാഹുലും രോഹിതും ഒരു മികച്ച ജോഡിയെ ഒരു ഓപ്പണിംഗ് പങ്കാളിയാണ്. അവർ തുടരട്ടെം പൂജാര പറഞ്ഞു.

20220908 223819

വിരാട് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുന്നത് തുടരണം. കാരണം അദ്ദേഹം നമ്പർ 3 ൽ ധാരാളം റൺസ് നേടിയിട്ടുണ്ട്, അതിനാൽ അതിനെക്കുറിച്ച് ഒരു ചോദ്യത്തിന്റെ തന്നെ ആവശ്യമില്ല എന്നും ഇഎസ്പിഎൻ ക്രിക്ഇൻഫോയ്‌ക്ക് നൽകിയ അഭിമുഖത്തിൽ പൂജാര പറഞ്ഞു.

കോഹ്ലി മൂന്നാ സ്ഥാനത്ത് ഒരു മാസ്റ്ററാണ് എന്നും കോഹ്ലി നമ്പർ 3 ൽ ആയിരിക്കണം ഇറങ്ങേണ്ടത് എന്നും മുൻ ഇന്ത്യൻ താരം ഉത്തപ്പയും ഇതേ ഷോയിൽ പറഞ്ഞു

Comments are closed.