നാലോവര്‍ നാല് റൺസ് അഞ്ച് വിക്കറ്റ്, ഭുവിയുടെ മുന്നിൽ ചൂളി അഫ്ഗാനിസ്ഥാന്‍

Sports Correspondent

അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയുടെ കൂറ്റന്‍ വിജയം. ഭുവനേശ്വര്‍ കുമാറിന്റെ മാജിക് സ്പെല്ലിന്റെ ബലത്തിൽ 101 റൺസിന്റെ വിജയം ആണ് ഇന്ന് ഏഷ്യ കപ്പിലെ തങ്ങളുടെ അവസാന മത്സരത്തിൽ ഇന്ത്യ നേടിയത്. 111/8 എന്ന സ്കോറിന് അഫ്ഗാനിസ്ഥാനെ ഇന്ത്യ ഒതുക്കുകയായിരുന്നു.

ഭുവനേശ്വര്‍ കുമാര്‍ ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ പിന്നീട് അഫ്ഗാനിസ്ഥാന് തിരിച്ചുവരവ് സാധ്യമല്ലാതെ ആകുകയായിരുന്നു. തന്റെ നാലോവറിൽ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ നാല് റൺസ് മാത്രം വിട്ട് നൽകിയപ്പോള്‍ 5 വിക്കറ്റാണ് താരം നേടിയത്.

ഇബ്രാഹിം സദ്രാന്‍ ** റൺസുമായി അഫ്ഗാന്‍ നിരയിലെ ടോപ് സ്കോറര്‍. അഫ്ഗാനിസ്ഥാന്‍ ടോപ് ഓര്‍ഡറിൽ മൂന്ന് താരങ്ങള്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ മുജീബ് ഉര്‍ റഹ്മാന്‍ 18 റൺസ് നേടിയും റഷീദ് ഖാന്‍ 15 റൺസും നേടി.