അടുത്ത മത്സരത്തിൽ ആദം ലല്ലാന ബ്രൈറ്റനെ പരിശീലിപ്പിക്കും

ഗ്രഹാം പോട്ടർ ചെൽസിയിലേക്ക് കൂട് മാറിയതിനു പിന്നാലെ അടുത്ത പ്രീമിയർ ലീഗ് മത്സരത്തിൽ പരിശീലകനായി ആദം ലല്ലാനയെ നിയമിച്ചു ബ്രൈറ്റൻ. സ്ഥിര പരിശീലകനെ ലഭിക്കും വരെ ബ്രൈറ്റൻ താരം കൂടിയായ ലല്ലാന ടീമിനെ പരിശീലിപ്പിക്കും എന്നാണ് സൂചന.

പ്രീമിയർ ലീഗിൽ അടുത്ത മത്സരത്തിൽ ബോർൺമൗതിനു എതിരെ മുൻ ലിവർപൂൾ താരമായ ലല്ലാനയും ആൻഡ്രൂ ക്രോഫ്‌റ്റ്സും താൽക്കാലിക പരിശീലികർ ആയി ബ്രൈറ്റനെ നയിക്കും. പോട്ടർക്ക് പകരക്കാരനായി ബ്രൈറ്റൻ ആരെ പരിശീലികൻ ആക്കും എന്ന് കണ്ടറിയാം.