മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒരു അറ്റാക്കിംഗ് താരത്തിനായുള്ള അന്വേഷണം പുതുതായി എത്തിയിരിക്കുന്നത് അത്ലറ്റിക്കോ മാഡ്രിഡ് താരം മാത്യുസ് കൂന്യയിലാണ്. ബ്രസീലിന്റെയും അത്ലറ്റിക്കോ മാഡ്രിഡിന്റെയും ഫോർവേഡ് ആയ മാത്യൂസ് കുന്യക്കായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ ചർച്ചകൾ നടത്തുക ആണെന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.
പ്രീമിയർ ലീഗിൽ യുണൈറ്റഡ് തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റതോടെ ട്രാൻസ്ഫർ വിൻഡോയിൽ താരങ്ങൾക്ക് ആയുള്ള നെട്ടോട്ടത്തിൽ ആണ്. 23 കാരനായ കുന്യ മികച്ച വർക്ക് റേറ്റ് ഉള്ള താരമായതിനാൽ എറിക് ടെൻ ഹാഗിന്റെ ടാക്ടിക്സിന് നന്നായി യോജിക്കും. നവംബറിൽ നടക്കുന്ന ലോകകപ്പിനുള്ള ടിറ്റെയുടെ ബ്രസീൽ ടീമിൽ ഇടംപിടിക്കാൻ ശ്രമിക്കുന്നതിനാൽ കുന്യയും ക്ലബ് വിടാൻ ഒരുക്കമാണ്.
സ്ട്രൈക്കറായി കളിക്കാനുള്ള കഴിവുള്ള താരം വിങ്ങറായും ഇറങ്ങാറുണ്ട്. എന്നാൽ യൂറോപ്പിൽ എത്തിയ ശേഷം അധികം ഗോളുകൾ നേടാൻ കൂന്യക്ക് ആയിട്ടില്ല എന്നത് ആശങ്കയാണ്. ഒരു വർഷം മുമ്പ് ഹെർത്ത ബെർലിനിൽ നിന്ന് 30 മില്യൺ യൂറോയ്ക്ക് അത്ലറ്റിക്കോയിൽ എത്തിയ താരത്തിനായി 40 മില്യൺ യൂറോയാണ് ഇപ്പോൾ അത്ലറ്റിക്കോ ചോദിക്കുന്നത്.
ലാലിഗയിലെ തന്റെ ആദ്യ സീസണിൽ 29 മത്സരങ്ങൾ കളിച്ച താരം ആറ് ഗോളുകളും നാല് അസിസ്റ്റുകളും നേടിയിരുന്നു.
Story Highlight: Atletico Madrid’s Matheus Cunha on Manchester United transfer shortlist