ഇന്നലെ ബ്രെന്റ്ഫോർഡിനോട് ഏറ്റ പരാജയം ദയനീയം ആണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ടെൻ ഹാഗ്. ഈ വലിയ പരാജയം തനിക്ക് തന്നെ വിശ്വസിക്കാൻ ആകുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. താരങ്ങളോട് ധൈര്യത്തിൽ കളിക്കാൻ ആണ് താൻ പറഞ്ഞത്. അവർ അത് ചെയ്തില്ല. ഈ പരാജയത്തിന്റെ ഉത്തരവാദിത്തം ടീം ഏറ്റെടുക്കണം. ടെൻ ഹാഗ് പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ഇതിലും മികച്ചത് അർഹിക്കുന്നു. അവരെ ഓർത്ത് സങ്കടമുണ്ട്. ടെൻ ഹാഗ് പറഞ്ഞു.
ഈ ജോലി പ്രയാസമുള്ളത് ആയിരിക്കും എന്ന് തനിക്ക് അറിയാമായിരുന്നു. താൻ ഈ ടീമിൽ നല്ലത് കാണുന്നുണ്ട് എന്നും മെച്ചപ്പെട്ട പ്രകടനങ്ങൾ ഉണ്ടാകേണ്ടതുണ്ട് എന്നും കോച്ച് പറയുന്നു. പെട്ടെന്ന് തന്നെ നല്ല താരങ്ങളെ എത്തിക്കേണ്ടതുണ്ട്. താരങ്ങളെ ഇവിടേക്ക് വരാൻ പ്രേരിപ്പിക്കാൻ ഞങ്ങൾക്ക് ആകും എന്ന് പ്രതീക്ഷിക്കാം. ടെൻ ഹാഗ് പറഞ്ഞു. ലീഗിലെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ അവസാന സ്ഥാനത്താണ് ഉള്ളത്.
Story Highlight: Ten Hag’s comment on Manchester United Brentford match