“ബാക്കിയുള്ള ടീമുകൾ ഒരു ഗോളിന് പിറകിൽ പോയാലും അഞ്ചും ആറും ഗോളടിക്കും, ഞങ്ങൾക്ക് അതിനാവുന്നില്ല” ഡി ഹിയ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബ്രെന്റ്ഫോർഡിന് എതിരായ പരാജയത്തിൽ ഡേവിഡ് ഡിഹിയക്ക് വലിയ പങ്ക് ഉണ്ടായിരുന്നു. താൻ എല്ലാ പിഴവുകളും അംഗീകരിക്കുന്നു എന്ന് ഡി ഹിയ മത്സര ശേഷം പറഞ്ഞു. ആദ്യത്തെ രണ്ടു ഗോളുകളും എന്റെ പിഴവായിരുന്നു. താൻ ആണ് ടീമിന് മൂന്ന് പോയിന്റുകൾ നഷ്ടപ്പെടാൻ കാരണം. ഡി ഹിയ പറഞ്ഞു. എന്നാൽ മറ്റു ടീമുകൾ ഒക്കെ തുടക്കത്തിൽ ഒരു ഗോൾ വഴങ്ങിയാൽ അഞ്ചും ആറും ഗോളുകൾ അടിച്ച് വിജയിക്കും. എന്നാൽ നമ്മൾ അങ്ങനെയുള്ള ടീമല്ല. ഡി ഹിയ പറഞ്ഞു.

ടീം ആകെ മോശം പ്രകടനമായിരുന്നു എന്നും ഡി ഹിയ പറഞ്ഞു. ധൈര്യത്തോടെ പോരാടുന്നവർ ആണ് കളത്തിൽ ഇറങ്ങേണ്ടത് എന്നും യുണൈറ്റഡ് കീപ്പർ പറയുന്നു. ആദ്യ ഗോൾ തന്റെ ജഡ്ജ്മെന്റ് തെറ്റിയതാണെന്ന് താരം പറഞ്ഞു. ഈ ടീം ഫോമിലേക്ക് ഉയരുമോ എന്ന് സത്യമായും തനിക്ക് അറിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ ബ്രെന്റ്ഫോർഡിനോട് എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടത്.

Story Highlight: I cost three points to my team today and it was a poor performance from myself. Said De Gea