നോട്ടിങ്ഹാം ഫോറസ്റ്റ് രണ്ടും കൽപ്പിച്ചു തന്നെ ഇമ്മാനുവൽ ഡെന്നിസിനെ വാട്ഫോർഡിൽ നിന്നു സ്വന്തമാക്കി

ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിയ നോട്ടിങ്ഹാം ഫോറസ്റ്റ് വീണ്ടും ഒരു താരത്തെ കൂടി ടീമിൽ എത്തിച്ചു. ഇത് വരെ ഏറ്റവും അധികം താരങ്ങളെ ടീമിൽ എത്തിച്ച പ്രീമിയർ ലീഗ് ക്ലബ് ആയ അവർ വാട്ഫോർഡിൽ നിന്നു നൈജീരിയൻ മുന്നേറ്റനിര താരം ഇമ്മാനുവൽ ഡെന്നിസിനെ ആണ് ഇത്തവണ ടീമിൽ എത്തിച്ചത്.

താരത്തിന് ആയി ഏതാണ്ട് 20 മില്യൺ പൗണ്ട് ആണ് ഫോറസ്റ്റ് താരത്തിന് ആയി മുടക്കിയത്. നാലു വർഷത്തേക്ക് താരം കരാർ ഒപ്പ് വച്ച കാര്യം ഫോറസ്റ്റ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. മികച്ച വേഗതയും മികവും ഉള്ള ഡെന്നിസിൽ നിന്നു ഗോളുകൾ പ്രതീക്ഷിക്കുന്ന ഫോറസ്റ്റ് പ്രീമിയർ ലീഗിൽ നിലനിൽക്കാൻ പണം വാരി എറിയുക തന്നെയാണ്.

Story Highlight : Emmanuel Dennis signed by Premier League club Nottingham Forrest from Watford.