ഫാബിയോ പെച്ചിയ സീരി ബി ടീമായ പാർമയുടെ പുതിയ പരിശീലകനായി ചുമതലയേറ്റു. ക്രെമോണീസിന്റെ പ്രൊമോഷൻ ഉറപ്പാക്കിയാണ് പെച്ചിയ പാർമയിലേക്ക് എത്തുന്നത്. 48കാരനായ പരിശീലകന്റെ ലക്ഷ്യം പാർമയെ തിരികെ സീരി എയിൽ എത്തിക്കുക ആകും. 2016 മുതൽ 2018 വരെ ഹെല്ലസ് വെറോണയെ പരിശീലിപ്പിച്ച പെച്ചിയ മുമൊ റയൽ മാഡ്രിഡ്, ന്യൂകാസിൽ യുണൈറ്റഡ് എന്നിവിടങ്ങളിൽ റാഫ ബെനിറ്റസിന്റെ അസിസ്റ്റന്റ് മാനേജരായിരുന്നു
ഈ കഴിഞ്ഞ സീസണിൽ ആണ് അദ്ദേഹം സീരി ബിയിൽ ക്രെമോണസിന്റെ ചുമതലയേൽക്കുന്നതും അവരെ സീരി എയിലേക്ക് എത്തിക്കുന്നതും.














