യുവതാരം ഡൈലൻ ലെവിറ്റിന്റെ കരാർ മാഞ്ചസ്റ്റർ യുണൈറ്റഡ് നീട്ടി

Img 20220602 233410

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ഡൈലൻ ലെവിറ്റിന്റെ കരാർ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു വർഷത്തേക്ക് നീട്ടി. ഈ സീസൺ അവസാനം തീരേണ്ടിയിരുന്ന കരാർ കരാറിലെ വ്യവസ്ഥ ഉപയോഗിച്ച് ഒരു വർഷം കൂടെ നീട്ടുക ആയിരുന്നു. 2023 ജൂൺ വരെ ലെവിറ്റിന് ഇനു യുണൈറ്റഡിൽ കരാർ ഉണ്ടാകും.

സ്കോട്ടിഷ് ക്ലബായ ഡൺഡീ യുണൈറ്റഡിൽ ലോണിൽ കളിച്ച താരം ഈ സീസണിൽ അവർക്കായി ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്നു. 21കാരനായ ലെവിറ്റ് ക്ലബിൽ തുടരുമോ അതോ താരത്തെ വിൽക്കുമോ എന്നത് വരും ആഴ്ചകളിൽ അറിയാം.

ഡണ്ടി ക്ലബ്ബിന്റെ ഫാൻസ് പ്ലെയർ ഓഫ് ദി ഇയർ അവാർഡ് പുരസ്കാരം നേടാൻ ലെവിറ്റിന് ഇത്തവണ ആയി. യുണൈറ്റഡ് യുവതാരം 29 മത്സരങ്ങൾ കളിക്കുകയും ആറ് ഗോളുകൾ നേടുകയും ചെയ്തിരുന്നു.

Previous articleപാർമയെ സീരി എയിൽ തിരികെ എത്തിക്കാൻ പുതിയ പരിശീലകൻ
Next articleജിതേന്ദ്ര സിങ് ജംഷദ്പൂർ എഫ് സിയിൽ തന്നെ തുടരും