അടുത്ത വർഷത്തെ ലാ ലീഗ ബാഴ്സലോണ ജയിക്കണം എന്നു പറഞ്ഞു ജോർഡി ആൽബ. ലീഗ് ജയിക്കാൻ കഴിവുള്ള താരങ്ങളും അതിനു സഹായകമായ മികച്ച പരിശീലക സംഘവും ബാഴ്സലോണക്ക് ഉണ്ടെന്നും പ്രതിരോധ താരം കൂട്ടിച്ചേർത്തു.
അവസാന സമയത്ത് ആണ് ബാഴ്സലോണ ജയിക്കാൻ തുടങ്ങിയത് എന്നു പറഞ്ഞ ആൽബ നിലവിലുള്ള ബാഴ്സലോണക്ക് റയലിനെ നേരിടാനുള്ള കെൽപ്പ് ഉണ്ടെന്നും വ്യക്തമാക്കി. നിലവിൽ ലാ ലീഗയിൽ ഏതാണ്ട് രണ്ടാം സ്ഥാനം ഉറപ്പിച്ചിട്ടുണ്ട് സാവിയുടെ ബാഴ്സലോണ. അടുത്ത സീസണിൽ റയലിനെ മറികടക്കാൻ ബാഴ്സലോണക്ക് ആവുമോ എന്നു കണ്ടു തന്നെ അറിയണം.













