പവര്‍പ്ലേയിൽ ടീം പാട് പെടുന്നു – ബ്രണ്ടന്‍ മക്കല്ലം

Sports Correspondent

Aaronfinch

ഈ സീസണിൽ ടീമിന്റെ പവര്‍പ്ലേയിലെ പ്രകടനം വളരെ പരിതാപകരമാണെന്ന് പറഞ്ഞ് ബ്രണ്ടന്‍ മക്കല്ലം. നിരവധി ഓപ്പണിംഗ് കൂട്ടുകെട്ട് പരീക്ഷിച്ച ടീമിന്റെ ഓപ്പണര്‍മാര്‍ നേടിയ ഏറ്റവും ഉയര്‍ന്ന സ്കോര്‍ 43 റൺസാണ്. അത് ആദ്യ മത്സരത്തില്‍ നേടിയ ശേഷം പിന്നീട് ഒരു മത്സരത്തിൽ പോലും മികവ് പുലര്‍ത്തുവാന്‍ കൊല്‍ക്കത്തയുടെ ഓപ്പണര്‍മാര്‍ക്ക് സാധിച്ചിട്ടില്ല.

മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളില്‍ ടീം മികച്ച രീതിയിലാണ് കളിച്ചിട്ടുള്ളതെന്നും എന്നാൽ പവര്‍പ്ലേയിൽ ടീമിന് റൺസ് കണ്ടെത്താനാകുന്നില്ലെന്നും ബ്രണ്ടന്‍ മക്കല്ലം വ്യക്തമാക്കി.

വിക്കറ്റ് നഷ്ടപ്പെടാതെ ഏതാനും ബൗണ്ടറികളും സിക്സുകളും പവര്‍പ്ലേയിൽ നേടുവാനുള്ള ഒരു വഴി ടീം കണ്ടെത്തേണ്ടതുണ്ടെന്നും മക്കല്ലം സൂചിപ്പിച്ചു.