കേരള പ്രീമിയർ ലീഗിൽ ഗോൾഡൻ ത്രഡ്സ് അവരുടെ ഗംഭീര ഫോം തുടരുന്നു. ഇന്ന് ഗോൾഡൻ ത്രഡ്സ് കേരള യുണൈറ്റഡിനെയും പരാജയപ്പെടുത്തി. ഏക ഗോളിനായിരുന്നു ഗോൾഡൻ ത്രഡ്സിന്റെ വിജയം. കൊച്ചി മഹാരാജാസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടാം പകുതിയുടെ അവാനം വിദേശ താരം ക്വൊറ്റെര സൈ ഗോൾഡൻ ത്രഡ്സിനായി വിജയ ഗോൾ നേടിയത്. അദ്ദേഹം തന്നെയാണ് കളിയിലെ മാൻ ഓഫ് ദി മാച്ചും.

ഇത് ഗോൾഡൻ ത്രഡ്സിന്റെ തുടർച്ചയായ നാല വിജയമാണ്. മൂന്ന് മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി അവർ ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. 6 മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായി കേരള യുണൈറ്റഡ് ആണ് ഒന്നാമത്.














