എ എഫ് സി അവരുടെ ഏഷ്യൻ ക്ലബ് ടൂർണമെന്റുകളിൽ മാറ്റം വരുത്തുന്നു. അടുത്ത വർഷം മുതൽ സെപ്റ്റംബർ മുതൽ മാർച്ച് വരെ നടക്കുന്ന രീതിയിൽ ആകും എ എഫ് സി ചാമ്പ്യൻസ് ലീഗും എ എഫ് സി കപ്പും നടക്കുക. ഇപ്പോൾ ഇന്ത്യയിലെ സീസൺ അവസാനിക്കുന്ന സമയത്താണ് എ എഫ് സി ക്ലബ് ടൂർണമെന്റുകൾ നടക്കാറ്. അതിനൊരു മാറ്റം ആകും ഇനി കാണാൻ പോകുന്നത്. എന്നാൽ ഇത് തുടക്കത്തിൽ ഇന്ത്യൻ ക്ലബുകൾക്ക് തിരിച്ചടിയാകും.
ഈ സീസണിലെ ഐ എസ് എൽ ലീഗ് ചാമ്പ്യന്മാർക്കും ഐ എസ് എൽ കിരീടം നേടുന്നവർക്കും ചാമ്പ്യൻസ് ലീഗിലോ എ എഫ് സി കപ്പിലോ കളിക്കാൻ സാധിക്കുകയില്ല. ഈ സീസണിലെ വിജയികളെ എ എഫ് സി ഒരു ടൂർണമെന്റിനായും പരിഗണിക്കില്ല. 2022-23 സീസണിലെ വിജയികൾക്ക് ആകും ഇനി എ എഫ് സി ക്ലബ് ചാമ്പ്യൻഷിപ്പുകൾക്ക് യോഗ്യത ലഭിക്കുക. ഇതു സംബന്ധിച്ച് കൂടുതൽ വ്യക്തതകൾ ഇനിയും വരാനുണ്ട്. എ എഫ് സി ഇതിനെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടൻ വന്നേക്കും.