യുദ്ധം വേണ്ട!! അറ്റലാന്റയ്ക്ക് വേണ്ടി ഗോളടിച്ച ശേഷം മാലിനോവ്സ്കി!

Picsart 22 02 25 11 51 43 066

യൂറോപ്പ ലീഗിൽ ഒളിംപിയാക്കോസിനെതിരെ അറ്റലാന്റയ്‌ക്കായി ഉക്രെയ്‌ൻ ഇന്റർനാഷണൽ റസ്‌ലാൻ മാലിനോവ്‌സ്‌കി രണ്ട് മികച്ച ഗോളുകൾ നേടിയിരുന്നു. റഷ്യൻ അധിനിവേഷത്തിന്റെ വേദനയിൽ ഉള്ള തന്റെ രാജ്യത്തിന് പിന്തുണ പ്രഖ്യാപിക്കുന്ന സന്ദേശം മാലിനോവ്സ്കി ഗോളടിച്ച ശേഷം നൽകി.

മിഡ്‌ഫീൽഡർ ട്യൂൺ കൂപ്‌മൈനേഴ്‌സ് അസിസ്റ്റിൽ നിന്ന് നന്നായിയിരുന്നു മലിനോവ്സ്കിയുടെ ആദ്യ ഗോൾ. അതിനു ശേഷം തന്റെ ട്രേഡ്‌മാർക്ക് ലെഫ്റ്റ് ഫൂട്ട് സ്‌ക്രീമറുകളിലൊന്നിൽ താരം രണ്ടാം ഗോളും നേടി.

‘യുക്രെയ്‌നിൽ യുദ്ധം വേണ്ട’ എന്ന വളരെ ലളിതമായ സന്ദേശമുള്ള ഒരു ടി-ഷർട്ട് കാണിക്കാൻ അദ്ദേഹം ഗോളടിച്ച ശേഷം തന്റെ അറ്റലാന്റ ജേഴ്‌സി ഉയർത്തി. മാലിനോവസ്കിക്കും കുടുംബത്തിനും ഇത് വളരെ ബുദ്ധിമുട്ടുള്ള സമയമാണെന്ന് അറിയാവുന്ന അദ്ദേഹത്തിന്റെ ടീമംഗങ്ങൾ മാലിനോവ്സ്കിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു.