മാഴ്സെ ഓപ്പണിൽ കിരീടം നേടി ആന്ദ്ര റൂബ്ലേവ്

Wasim Akram

എ.ടി.പി 500 മാസ്റ്റേഴ്സ് മാഴ്സെ ഓപ്പണിൽ കിരീടം ഉയർത്തി റഷ്യൻ താരം ആന്ദ്ര റൂബ്ലേവ്. രണ്ടാം സീഡ് ആയിരുന്ന റൂബ്ലേവ് മൂന്നാം സീഡ് ആയ കനേഡിയൻ താരം ഫെലിക്‌സ് ആഗർ അലിയാസമെയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചു ആണ് കരിയറിലെ തന്റെ ഒമ്പതാം കിരീടം ഉയർത്തിയത്.

Img 20220220 Wa0272

സീസണിൽ താരത്തിന്റെ ആദ്യ കിരീടം ആണ് ഇത്. ആദ്യ സെറ്റ് 7-5 നു നേടിയ റഷ്യൻ താരം രണ്ടാം സെറ്റ് ടൈബ്രേക്കറിലൂടെ നേടി കിരീടം സ്വന്തമാക്കുക ആയിരുന്നു. മത്സരത്തിൽ 9 ഏസുകൾ ഉതിർത്ത റൂബ്ലേവ് 3 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും എതിരാളിയെ നാലു തവണ താരം ബ്രൈക്ക് ചെയ്തു. മാഴ്സെയിൽ ആദ്യ മത്സരത്തിൽ കടുത്ത പോരാട്ടം അതിജീവിച്ചു മുന്നേറിയ റഷ്യൻ താരത്തിന് കിരീടം വലിയ നേട്ടം തന്നെയാണ്.