അയാക്സിന്റെ അർജന്റീന താരത്തെ ടീമിൽ എത്തിക്കാനുള്ള ബാഴ്‌സലോണ ശ്രമങ്ങൾ പരാജയം

Wasim Akram

ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കാൻ ജനുവരിയിൽ ടീം ശക്തമാക്കാനുള്ള ബാഴ്‌സലോണ ശ്രമങ്ങൾക്ക് തിരിച്ചടി. അയാക്‌സിന്റെ ഇടത് ബാക്ക് നിക്കോളാസ് ടാഗ്ലിയാഫികോയെ ടീമിൽ എത്തിക്കാനുള്ള ബാഴ്‌സലോണ ശ്രമങ്ങൾ പരാജയപ്പെടുക ആയിരുന്നു.

അർജന്റീന താരത്തെ ലോണിൽ ടീമിൽ എത്തിക്കാൻ ആണ് സാവിയും സംഘവും ശ്രമിച്ചത്. എന്നാൽ താരത്തെ ലോണിൽ വിടാൻ ഒരുക്കമല്ലാത്ത ഡച്ച് ക്ലബ് താരത്തെ പൂർണമായും വിൽക്കാൻ മാത്രമെ തങ്ങൾ തയ്യാറുള്ളു എന്നു വ്യക്തമാക്കുക ആയിരുന്നു. എന്നാൽ താരത്തെ സ്ഥിരമായി വാങ്ങിക്കാൻ ബാഴ്‌സലോണ ഒരുക്കമല്ലായിരുന്നു.