ബാഴ്‌സലോണയുടെ ഡെമ്പേലയെ ടീമിൽ എത്തിക്കാൻ ചെൽസി ശ്രമങ്ങൾ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്‌സലോണയുടെ ഫ്രഞ്ച് താരം ഒസ്മാൻ ഡെമ്പേലയെ ടീമിൽ എത്തിക്കാൻ ചാമ്പ്യൻസ് ലീഗ് ജേതാക്കൾ ആയ ചെൽസി രംഗത്ത് എന്നു അഭ്യൂഹങ്ങൾ. റെക്കോർഡ് തുകക്ക് ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്നു ബാഴ്‌സലോണയിൽ എത്തിയ ഡെമ്പേല പരിക്കിന്റെ പിടിയിൽ ആയിരുന്നു അധികവും. അതിനാൽ തന്നെ താരത്തിന് ക്ലബിൽ അധികം തിളങ്ങാൻ സാധിച്ചിരുന്നില്ല.

ഈ ജനുവരിയിൽ താരത്തിന് ക്ലബ് വിടാനുള്ള അനുമതി പരിശീലകൻ സാവി നൽകുക ആയിരുന്നു. ആഴ്‌സണൽ, പി.എസ്.ജി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ടീമുകളും ആയി താരത്തിന്റെ പേര് കേട്ടിരുന്നു എങ്കിലും നിലവിൽ സ്കൈ സ്പോർട്സ് അടക്കം റിപ്പോർട്ട് ചെയ്യുന്നത് താരത്തിന് ആയി ചെൽസി ആണ് രംഗത്ത് ഉള്ളത് എന്നാണ്. ഡെമ്പേല തോമസ് ടൂഹലിന്റെ ടീമിൽ എത്തുമോ എന്നു കണ്ടറിയാം.