പ്രീമിയർ ലീഗിൽ ഒരുപാട് മത്സരങ്ങൾ കൊറോണ കാരണം ഇർത്തി വെക്കേണ്ടി വന്നു എങ്കിലും പ്രീമിയർ ലീഗ് മൊത്തമായി നിർത്തിവെക്കില്ല എന്ന് ക്ലബുകൾ തീരുമാനിച്ചു. ക്രിസ്ത്മസ് സമയത്തെ മത്സരങ്ങളുമായി മുന്നോട്ട് പോകാൻ തന്നെയാണ് ലീഗിന്റെ തീരുമാനം. പ്രീമിയർ ലീഗിൽ കഴിഞ്ഞ ആഴ്ച നടക്കേണ്ടി ഇരുന്ന 10 മത്സരങ്ങളിൽ ആറ് മത്സരങ്ങൾ മാറ്റിവെക്കേണ്ടി വന്നിരുന്നു. ഇന്നത്തെ ചർച്ചയിൽ ക്ലബുകൾ എല്ലാം സംയുക്തമായാണ് ലീഗ് മുന്നോട്ട് കൊണ്ട് പോകാൻ തീരുമാനിച്ചത്. ക്ലബിന് ചുരുങ്ങിയത് 14 താരങ്ങൾ ഉണ്ട് എങ്കിൽ വരെ കളി നടത്താൻ ആണ് പുതിയ തീരുമാനം.