ടുണീഷ്യയെ പരാജയപ്പെടുത്തി അൾജീരിയ അറബ് കപ്പ് സ്വന്തമാക്കി

Newsroom

അറബ് കപ്പ് അൾജീരിയ സ്വന്തമാക്കി. ഇന്ന് നടന്ന എക്സ്ട്രാ ടൈം വരെ നീണ്ട ഫൈനലിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ടുണീഷ്യയെ തോൽപ്പിച്ച് ആണ് അൾജീരിയ കിരീടം നേടിയത്. അധികസമയത്ത് ആണ് അൾജീരിയ രണ്ട് ഗോളുകളും നേടിയത്. അൽഖോർ സിറ്റിയിലെ അൽ-ബൈത്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ യാസിൻ ബ്രാഹിമിയും അമീർ സയൂദുമാണ് അൾജീരിയക്കായി ഗോൾ നേടിയത്.

നിലവിലെ ആഫ്രിക്കൻ നാഷൺസ് ചാമ്പ്യന്മാർ കൂടിയായ അൾജീരിയയ്ക്ക് അവറരുടെ ഗോൾഡൻ ജനറേഷനെ അടയാളപ്പെടുത്താനുള്ള ഒരു കിരീടം കൂടുയായി ഈ അറബ് കപ്പ്.

നേരത്തെ, മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ആതിഥേയരായ ഖത്തർ ഈജിപ്തിനെ പെനാൽറ്റിയിൽ 5-4ന് തോൽപിച്ചിരുന്നു.