കരിയർ ആരംഭിച്ച ക്ലബ് ബ്രസീൽ ഇതിഹാസം റൊണാൾഡോ സ്വന്തമാക്കി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബ്രസീൽ ഇതിഹാസം റൊണാൾഡോ ബ്രസീലിയൻ വമ്പൻമാരായ ക്രൂസെയ്‌റോ ക്ലബിനെ സ്വന്തമാക്കി. റൊണാൾഡോ തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ച ക്ലബാണ് ക്രൂസെയ്റോ. നാല് തവണ ബ്രസീലിയൻ ചാമ്പ്യൻമാരായിട്ടുണ്ട് ഈ ബ്രസീലിയൻ ക്ലബ്. നിലവിൽ രണ്ടാം ഡിവിഷനിലാണ് ക്ലബ് കളിക്കുന്നത്. ക്ലബ് ഇപ്പോൾ പഴയ പ്രതാപത്തിലേക്ക് തിരികെ വരാനുള്ള ഒരുക്കത്തിലാണ്‌.

റൊണാൾഡോ 1993-ൽ ആണ് ക്രൂസെയ്‌റോയ്‌ക്കൊപ്പം തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. ക്ലബ്ബിനായി 47 മത്സരങ്ങളിൽ നിന്ന് 44 ഗോളുകൾ അന്ന് ടീനീജ് താരമായിരുന്ന റൊണാൾഡോ നേടിയിരുന്നു. റൊണാൾഡോ സ്പാനിഷ് ക്ലബായ റയൽ വല്ലഡോയിഡ് ക്ലബും 3 വർഷം മുമ്പ് സ്വന്തമാക്കിയിരുന്നു.