ആഴ്‌സണലിന്റെ ഒക്ടോബറിലെ മികച്ച താരമായി ആരോൺ റാമ്സ്ഡേൽ

Wasim Akram

ഒക്ടോബറിലെ ആഴ്‌സണലിന്റെ ഏറ്റവും മികച്ച താരമായി ഗോൾ കീപ്പർ ആരോൺ റാമ്സ്ഡേലിനെ തിരഞ്ഞെടുത്ത് ആഴ്‌സണൽ ആരാധകർ. 60 ശതമാനത്തിൽ അധികം വോട്ടുകൾ നേടിയാണ് യുവ ഇംഗ്ലീഷ് ഗോൾ കീപ്പർ ആഴ്‌സണലിന്റെ ഒക്ടോബറിലെ മികച്ച താരമായത്.

ഒക്ടോബറിൽ കളിച്ച നാലു കളികളിൽ 2 എണ്ണത്തിൽ ഗോൾ വഴങ്ങാതിരുന്ന റാമ്സ്ഡേൽ ആഴ്‌സണലിന്റെ മികച്ച പ്രകടനങ്ങൾക്ക് വലിയ പങ്ക് ആണ് വഹിച്ചത്‌. ലെസ്റ്റർ സിറ്റിക്ക് എതിരായ താരത്തിന്റെ അവിശ്വസനീയ പ്രകടനം ഇതിൽ ഒന്നാണ്. വോട്ടെടുപ്പിൽ യുവ ഇംഗ്ലീഷ് താരം എമിൽ സ്മിത് റോ രണ്ടാമത് എത്തിയപ്പോൾ ബ്രസീലിന്റെ ഗബ്രീയേൽ മൂന്നാമത് ആയി.