ഒരോ ടെന്നീസ് പ്രേമിയും എമ്മ റഡുകാനുവിനെ നോക്കി അഭിമാനം കൊള്ളുകയാണ്. ഈ യു എസ് ഓപ്പണിന്റെ തുടക്കം മുതൽ വാർത്തകളിൽ നിറഞ്ഞു നിന്ന 18കാരിയായ എമ്മ ഇന്ന് സെമി ഫൈനലും മറികടന്ന് ഫൈനലിൽ എത്തിയിരിക്കുകയാണ്. യു എസ് ഓപ്പണിൽ പങ്കെടുത്തു എന്ന് പറയാൻ വേണ്ടി മാത്രം വന്ന എമ്മ അത്ഭുതങ്ങൾ കാണിക്കുന്നതാണ് ഈ ടൂർണമെന്റിന്റെ തുടക്കം മുതൽ കാണാൻ ആയത്. ഇന്ന് സെമി ഫൈനലിൽ മരിയ സകാരിയെ നേരിട്ട സെറ്റുകൾക്ക് വീഴ്ത്താൻ ഇംഗ്ലീഷുകാരിക്ക് ആയി.
6-1, 6-4 എന്നായിരുന്നു സ്കോർ. ഈ ടൂർണമെന്റിൽ ഒരു സെറ്റ് പോലും പരാജയപ്പെട്ടില്ല എന്ന റെക്കോർഡും എമ്മ കാത്തു. യു എസ് ഓപ്പൺ ചരിത്രത്തിൽ ആദ്യമായാണ് യോഗ്യത റൗണ്ട് കളിച്ച് എത്തിയ ഒരു താരം ഫൈനലിൽ എത്തുന്നത്. ഫൈനലിൽ 19കാരിയായ ലൈല ഫെർണാണ്ടസിനെ ആകും എമ്മ നേരിടുക. 1999ൽ സറീന വില്യംസും മാർട്ടിൻ ഹിംഗിസും ഫൈനൽ കളിച്ചതിനു ശേഷം ആദ്യമാണ് രണ്ടു ടീനേജ് താരങ്ങൾ ഫൈനലിൽ കളിക്കുന്നത്.
44 വർഷത്തിനു ശേഷമാണ് ഒരു ബ്രിട്ടീഷ് വനിത ഗ്രാൻഡ്സ്ലാം ഫൈനലിൽ എത്തുന്നത്.