അമേരിക്കൻ താരം ടോബിൻ ഹീത്ത് ഇനി ആഴ്സണലിൽ

Newsroom

രണ്ട് തവണ ഫിഫ ലോകകപ്പ് ജേതാവും രണ്ട് തവണ ഒളിമ്പിക് ചാമ്പ്യനുമായ ടോബിൻ ഹീത്ത് ആഴ്‌സണലിൽ എത്തി. താരത്തെ സൈനിംഗ് ആഴ്സണൽ ഇന്ന് പ്രഖ്യാപിച്ചു. പരിചയസമ്പന്നയായ ഫോർവേഡ് യുണൈറ്റഡ് സ്റ്റേറ്റ്സ് ദേശീയ ടീമിനായി 177 ക്യാപ്സും 35 ഗോളുകളും നേടിയിട്ടുണ്ട്. ടോബിൻ രണ്ട് NWSL കിരീടങ്ങളും രണ്ട് CONCACAF വനിതാ ചാമ്പ്യൻഷിപ്പുകളും ഒരു ഒളിമ്പിക് വെങ്കല മെഡലും കരിയറിൽ നേടിയിട്ടുണ്ട്.

യുഎസിലും യൂറോപ്പിലും പാരീസ് സെന്റ്-ജെർമെയ്ൻ, പോർട്ട്ലാൻഡ് ത്രോൺസ്, ഏറ്റവും ഒടുവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഹീത് മുമ്പ് കളിച്ചിട്ടുണ്ട്.