രാജു ഗെയ്ക്‌വാദ് ഈസ്റ്റ് ബംഗാളിൽ തുടരും

20210903 224500

ഡിഫൻഡർ രാജു ഗെയ്ക്‌വാദ് ഈസ്റ്റ് ബംഗാളിൽ തുടരും. കഴിഞ്ഞ സീസൺ പകുതിയിൽ വെച്ച് ഈസ്റ്റ് ബംഗാളിൽ എത്തിയ താരത്തിന് ക്ലബ് പുതിയ കരാർ നൽകി. താരം ഒരു വർഷത്തെ കരാറിൽ ഒപ്പുവെച്ചു എന്ന് ക്ലബ് അറിയിച്ചു. 31കാരനായ താരത്തിന് ഈസ്റ്റ് ബംഗാളിനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ ആയിരുന്നു. ഏഴു മത്സരങ്ങളിൽ താരം കളിച്ചിരുന്നു. ഈസ്റ്റ് ബംഗാളിൽ എത്തും മുമ്പ് താരം കേരള ബ്ലാസ്റ്റേഴ്സിൽ ആയിരുന്നു കളിച്ചിരുന്നത്.

അത്ര നല്ല പ്രകടനം ഒന്നും മഞ്ഞ ജേഴ്സിയിൽ കാഴ്ചവെക്കാൻ ആയിരുന്നില്ല. അതുകൊണ്ട് തന്നെ രാജുവിന്റെ കരാർ കേരള ബ്ലാസ്റ്റേഴ്സ് പുതുക്കിയതും ഇല്ല. ഇന്ത്യയുടെ ത്രോ മാൻ എന്നറിയപ്പെടുന്ന രാജു മുമ്പ് ടാറ്റ ഫുട്ബോൾ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്. രാജുവിന്റെ ലോങ് ത്രോകൾ പ്രശസ്തമാണ്.

മുമ്പ് ഇന്ത്യൻ ടീമിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു രാജു. എഫ് സി ഗോവയ്ക്കും മുംബൈ സിറ്റിക്കും ജംഷദ്പൂരിനും വേണ്ടി ഇതിനു മുമ്പ് ഐ എസ് എൽ കളിച്ചിട്ടുണ്ട്. ഐ ലീഗിൽ മോഹൻ ബഗാനു വേണ്ടിയും കളിച്ചിട്ടുണ്ട്.

Previous articleഅമേരിക്കൻ താരം ടോബിൻ ഹീത്ത് ഇനി ആഴ്സണലിൽ
Next articleറിഷഭ് പന്ത് ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റനായി തുടരും