ബാഴ്സലോണ വിൽപ്പന തുടരുന്നു. അവരുടെ റൈറ്റ് ബാക്കായ എമേഴ്സണെ പ്രീമിയർ ലീഗ് ക്ലബായ സ്പർസ് സ്വന്തമാക്കി. ഇന്ന് ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നു. ബാഴ്സലോണയ്ക്കും റയൽ ബെറ്റസിനും സംയുക്ത ഉടമസ്ഥത ഉണ്ടായിരുന്ന താരമായിരുന്നു എമേഴ്സൺ. ഈ ട്രാൻസ്ഗർ വിൻഡോയുടെ തുടക്കത്തിൽ ആയിരുന്നു ബാഴ്സലോണ പൂർണ്ണമായും താരത്തെ തങ്ങളുടേതാക്കിയത്. താരം ബാഴ്സലോണയിൽ തുടരും എന്നാണ് കരുതിയത് എങ്കിലും വിൽക്കാൻ ബാഴ്സലോണ തീരുമാനിക്കുക ആയിരുന്നു.
30 മില്യൺ എന്ന വലിയ തുക ബാഴ്സലോണക്ക് ട്രാൻസ്ഫർ തുകയായി ലഭിക്കും. ബെറ്റിസിൽ നിന്ന് താരത്തെ 9 മില്യൺ നൽകി ആയിരുന്നു ബാഴ്സ തങ്ങളുടേത് മാത്രമാക്കിയത്. ബ്രസീലിയൻ യുവതാരമായ എമേഴ്സൺ രണ്ട് സീസൺ മുമ്പാണ് ൽ സ്പെയിനിൽ എത്തിയത്. അവസാന രണ്ടു സീസണിലും താരം ബെറ്റിസിൽ ആണ് കളിച്ചത്. ബ്രസീലിയൻ ക്ലബായ അത്ലറ്റിക്കോ മിനേരോയിൽ ആയിരുന്നു എമേഴ്സൺ നേരത്തെ കളിച്ചിരുന്നത്. ബ്രസീൽ ദേശീയ ടീമിനായി അരങ്ങേറ്റം നടത്തിയിട്ടുള്ള താരമാണ് എമേഴ്സൺ