ഇറ്റാലിയൻ ചാമ്പ്യന്മാർക്ക് ആദ്യ മത്സരത്തിൽ വൻ വിജയം, ഹകനും ജെക്കോയ്ക്കും അരങ്ങേറ്റത്തിൽ ഗോൾ

Newsroom

ഇറ്റാലിയൻ ചാമ്പ്യന്മാരായ ഇന്റർ മിലാന്റെ സീസണ് ഗംഭീര തുടക്കം. ഇന്ന് ആദ്യ മത്സരത്തിൽ സാൻസിരോയിൽ ഇറങ്ങിയ ഇന്റർ മിലാൻ ജെനോവയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തോൽപ്പിച്ചു. പുതിയ സൈനിംഗുകളായ ജെക്കോയും ഹകനും ഒക്കെ അരങ്ങേറ്റം നടത്തിയ മത്സരത്തിൽ പുതിയ പരിശീലകൻ ഇൻസാഗിയുടെ തന്ത്രങ്ങൾ എല്ലാൻ വിജയിക്കുന്നതാണ് കാണാൻ ആയത്. മത്സരം ആരംഭിച്ച് ആറാം മിനുട്ടിൽ തന്നെ ഇന്റർ മിലാൻ ലീഡ് എടുത്തു. ഡിഫൻഡർ സ്ക്രിനിയർ ആണ് ആദ്യ ഗോൾ നേടിയത്. ഹകന്റെ ആയിരുന്നു അസിസ്റ്റ്.

14ആം മിനുട്ടിൽ ഹകൻ ഗോളും നേടി. എഡിൻ ജെക്കോയുടെ പാസിൽ നിന്നായിരുന്നു മുൻ എ സി മിലാൻ താരത്തിന്റെ ഇന്റർ മിലാൻ ജേഴ്സിയിലെ ആദ്യ ഗോൾ. രണ്ടാം പകുതിയിൽ സബ്ബായി എത്തിയ വിഡാലിന്റെ വക ആയിരുന്നു ഇന്ററിന്റെ മൂന്നാം ഗോൾ. 88ആം മിനുട്ടിൽ ജക്കോയും അരങ്ങേറ്റ ഗോൾ നേടിയതോടെ ഇന്റർ മിലാൻ വിജയം ഉറപ്പിച്ചു.