സാരിക്ക് ലാസിയോയിൽ വിജയ തുടക്കം

20210822 021235

ലാസിയോയിലെ സാരി യുഗത്തിന് മികച്ച തുടക്കം. ഇന്ന് സീരി എയിലെ ആദ്യ മത്സരത്തിൽ എമ്പോളിയെ നേരിട്ട ലാസിയോ മികച്ച വിജയം തന്നെ നേടി. എമ്പോളിയുടെ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വിജയിക്കാൻ ലാസിയോക്ക് ആയി. തുടക്കത്തിൽ തന്നെ ഒരു ഗോളിന് പിറകിൽ പോയ ശേഷമാണ് ലാസിയോ വിജയിച്ചു കയറിയത്. നാലാം മിനുട്ടിൽ ബാണ്ടിനെല്ലി ആണ് എമ്പോളിക്ക് ലീഡ് നൽകിയത്. എന്നാൽ ഈ ഗോളിൽ ലാസിയോ പതറിയില്ല.

സാരിയുടെ സ്ഥിരം ടീമുകളെ പോലെ പന്ത് കൈവശം വെച്ച് കളിച്ച ലാസിയോ പെട്ടെന്ന് സമനില കണ്ടെത്തി. ആറാം മിനുട്ടിൽ മിലിങ്കോസാവിചിലൂടെ ആയിരുന്നു ലാസിയോയുടെ സമനില ഗോൾ. 31ആം മിനുട്ടിൽ ലസാരി ലാസിയോക്ക് ലീഡും നൽകിയത്. മിലിങ്കൊസാവിച് ആയിരുന്നു ഗോൾ ഒരുക്കിയത്. 41ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ഇമ്മൊബിലെ ലാസിയോയുടെ മൂന്നാം ഗോളും നേടി വിജയം ഉറപ്പിച്ചു.

Previous articleഇറ്റാലിയൻ ചാമ്പ്യന്മാർക്ക് ആദ്യ മത്സരത്തിൽ വൻ വിജയം, ഹകനും ജെക്കോയ്ക്കും അരങ്ങേറ്റത്തിൽ ഗോൾ
Next articleഅവസാന നിമിഷ ഗോളിൽ അറ്റലാന്റയ്ക്ക് വിജയം