ബ്രൈറ്റൺ വാറ്റ്ഫോർഡിനെയും തോൽപ്പിച്ചു

20210821 234723

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബ്രൈറ്റണ് ഗംഭീര വിജയം. ഇന്ന് ഹോം ഗ്രൗണ്ടിൽ വെച്ച് വാറ്റ്ഫോർഡിനെ നേരിട്ട ബ്രൈറ്റൺ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. മികച്ച ഫുട്ബോൾ കാഴ്ചവെച്ചാണ് ഗ്രഹാം പോട്ടറിന്റെ ടീം ഇന്ന് വിജയിച്ചത്. ഇന്ന് പത്താം മിനുട്ടിൽ തന്നെ ലീഡ് എടുക്കാൻ ബ്രൈറ്റണായി. ഗ്രോസിന്റെ പാസിൽ നിന്ന് ഡഫി ആണ് ലീഡ് നൽകിയത്. ആദ്യ പകുതിയിൽ തന്നെ ലീഡ് ഇരട്ടിയാക്കാനും അവർക്ക് ആയി. മോപായ് ആണ് ബ്രൈറ്റന്റെ രണ്ടാം ഗോൾ നേടിയത്. ബിസോമയുടെ പാസിൽ നിന്നായിരുന്നു മോപായുടെ ഗോൾ.

കഴിഞ്ഞ സീസണിൽ ഏറെ പ്രതീക്ഷ നൽകുന്ന പ്രകടനം കാഴ്ചവെച്ച ബ്രൈറ്റൺ ഈ സീസൺ മികച്ച രീതിയിലാണ് തുടങ്ങിയിരിക്കുന്നത്. ആദ്യ മത്സരത്തിൽ അവർ ബേർൺലിയെയും പരാജയപ്പെടുത്തിയിരുന്നു.

Previous articleഗംഭീരം മോഹൻ ബഗാൻ!! എ എഫ് സി കപ്പിൽ വൻ വിജയം
Next articleഇറ്റാലിയൻ ചാമ്പ്യന്മാർക്ക് ആദ്യ മത്സരത്തിൽ വൻ വിജയം, ഹകനും ജെക്കോയ്ക്കും അരങ്ങേറ്റത്തിൽ ഗോൾ