ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ലെസ്റ്റർ സിറ്റിക്ക് വിജയം. ഇന്ന് വോൾവ്സിനെ നേരിട്ട ലെസ്റ്റർ എതിരില്ലാത്ത ഒരു ഗോളിന് ആണ് ലെസ്റ്റർ സിറ്റി വിജയിച്ചത്. ബ്രൂണോ ലാഗെ പരിശീലകനായി വോൾവ്സിനെ പരിശീലിപ്പിച്ച ആദ്യ മത്സരമായിരുന്നു ഇത്. നുനോയ്ക്ക് ശേഷമുള്ള വോൾവ്സിന്റെ കാലം അത്ര എളുപ്പമായിരിക്കില്ല എന്ന സൂചനയും ഇന്നത്തെ മത്സരം നൽകി. ലെസ്റ്ററിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ വാർഡിയുടെ ഗോളാണ് ലെസ്റ്ററിന് വിജയം നൽകിയത്.
41ആം മിനുട്ടിൽ റിക്കാർഡോ പെരേരയുടെ ക്രോസിൽ നിന്നായിരുന്നു വാർഡിയുടെ ഗോൾ. ലെസ്റ്റർ സിറ്റിക്ക് ഇതല്ലാതെ നിരവധി അവസരങ്ങൾ സൃഷ്ടിക്കാൻ ലെസ്റ്ററിനായിരുന്നു. എന്നാൽ ലീഡ് ഉയർത്താൻ ആയില്ല. വോൾവ്സും അവസരം സൃഷ്ടിച്ചു എങ്കിലും സമനില നേടാൻ ആയില്ല. അദാമ ട്രയോരെ രണ്ട് സുവർണ്ണാവസരങ്ങൾ ആണ് നഷ്ടമാക്കിയത്.