ആസ്റ്റൺ വില്ലയെ തോൽപ്പിച്ചു കൊണ്ട് വാറ്റ്ഫോർഡിന്റെ പ്രീമിയർ ലീഗിലേക്കുള്ള തിരിച്ചുവരവ്

20210814 205700

പ്രീമിയർ ലീഗിലേക്ക് തിരികെയെത്തിയ വാറ്റ്ഫോർഡിന് മികച്ച വിജയത്തോടെ തുടക്കം. ഇന്ന് വികരേജ് റോഡിൽ വെച്ച് ആസ്റ്റൺ വില്ലയെ നേരിട്ട വാറ്റ്ഫോർഡ് രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. തുടക്കം മുതൽ ആസ്റ്റൺ വില്ലയ്ക്ക് മേൽ ആധിപത്യം പുലർത്തുന്ന പ്രകടനമാണ് വാറ്റ്ഫോർഡ് കാഴ്ചവെച്ചത്. പത്താം മിനുട്ടിൽ നൈജീരിയൻ താരം ഇമ്മാനുവൽ ഡെന്നിസിന്റെ ബൂട്ടിൽ നിന്നാണ് വാറ്റ്ഫോർഡിന്റെ ആദ്യ ഗോൾ പിറന്നത്. ആദ്യ പകുതിയുടെ അവസാനം ഡെന്നിസിന്റെ പാസിൽ നിന്ന് ഇസ്മായിലി സാർ വാറ്റ്ഫോർഡിന്റെ ലീഡ് ഇരട്ടിയാക്കി.

രണ്ടാം പകുതിയിലും വാറ്റ്ഫോർഡ് ആക്രമണം തുടർന്നു. പുതിയ സൈനിംഗ് കുചോയുടെ വക ആയിരുന്നു വാറ്റ്ഫോർഡിന്റെ മൂന്നാം ഗോൾ. ടോം ക്ലവർളിയുടെ ആസിസ്റ്റിൽ നിന്നായിരുന്നു ആ ഗോൾ. 70ആം മിനുട്ടിൽ മക്ഗിനിലൂടെ ആസ്റ്റൺ വില്ല ഒരു ഗോൾ മടക്കി. 90ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ഇംഗ്സ് രണ്ടാം ഗോളും നേടി. എങ്കികും പരാജയം ഒഴിവാക്കാൻ വില്ലക്കായില്ല.

Previous articleവിജയത്തോടെ യൂറോപ്യൻ ചാമ്പ്യന്മാർ തുടങ്ങി!!
Next articleവാർഡിയുടെ ഗോളിൽ ലെസ്റ്റർ വിജയം